രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം; ഖാര്‍ഗെ ഫ്ലാഗ് ഓഫ് ചെയ്തു

കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിലെ വേദിയിലെത്തിയത്
രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് നേതാക്കൾക്കൊപ്പം/ പിടിഐ
രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് നേതാക്കൾക്കൊപ്പം/ പിടിഐ

ഇംഫാല്‍:  രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കമായി. മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് യാത്ര തുടങ്ങിയത്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിലെ വേദിയിലെത്തിയത്. 

ബിഎസ്പിയില്‍ നിന്നും പുറത്താക്കിയ എംപി ഡാനിഷ് അലി ഭാരത് ജോഡോ ന്യായ് യാത്ര വേദിയിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ നിന്നുതന്നെ യാത്ര തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. 

ഇംഫാലില്‍ നിന്നും യാത്ര ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ വേദിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഉദ്ഘാടനം തൗബാലിലേക്ക് മാറ്റിയത്. 67 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, 110 ജില്ലകളിലൂടെ, 6700കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. മണിപ്പൂരില്‍ നിന്നു തുടങ്ങിന്ന യാത്ര വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് മുംബൈയില്‍ സമാപിക്കും. 

രാവിലെ 11 ന് യാത്ര ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയതിനാൽ ഫ്ലാഗ് ഓഫും വൈകുകയായിരുന്നു.സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻസിപി തുടങ്ങിയ ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്ലാഗ് ഓഫ് ചടങ്ങിനെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com