ചൈനീസ് പട്ടം കഴുത്തില്‍ കുരുങ്ങി; 12കാരന് ദാരുണാന്ത്യം

രാജസ്ഥാനില്‍ പട്ടം കഴുത്തില്‍ കുരുങ്ങി 12കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ പട്ടം കഴുത്തില്‍ കുരുങ്ങി 12കാരന്‍ മരിച്ചു. ചില്ല് ആവരണമുള്ള ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്. സമാന രീതിയിലുള്ള അപകടത്തില്‍ സമീപ പ്രദേശങ്ങളിലുള്ള അഞ്ചുപേര്‍ക്ക് കൂടി പരിക്കേല്‍ക്കുകയും ചെയ്തു.

രാജസ്ഥാനില്‍ കോട്ട ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മകര സംക്രാന്തിയോടനുബന്ധിച്ച് പട്ടം പറത്തിയപ്പോഴാണ് അപകടം ഉണ്ടായത്.  അഞ്ചാം ക്ലാസുകാരനായ സുരേന്ദ്ര ഭീല്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടിന് മുകളില്‍ നിന്ന് പട്ടം പറത്തുമ്പോഴാണ് അപകടം സംഭവിച്ചത്.  ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മകര സംക്രാന്തിക്ക് മുന്‍പ് ചൈനീസ് പട്ടങ്ങള്‍ പറത്തുന്നത് പ്രദേശത്ത് വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് പട്ടം പറത്തിയത്. സമാനമായ സംഭവത്തില്‍ 60കാരന്‍ അടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com