ഡീപ് ഫേക്കിന് പിടിവീഴും; ഏഴ് ദിവസത്തിനുള്ളില്‍ ഐടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് രാജീവ് ചന്ദ്രശേഖര്‍

സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
പ്രതീകാത്മക ചിത്രം, എക്സ്പ്രസ് ഇലസ്ട്രേഷൻ
പ്രതീകാത്മക ചിത്രം, എക്സ്പ്രസ് ഇലസ്ട്രേഷൻ

ന്യൂഡല്‍ഹി: രാജ്യത്ത് ഡീപ് ഫേക്ക് തട്ടിപ്പില്‍ കൂടുതല്‍ ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ഡീപ് ഫേക്കിന് ഇരയായ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഡീപ് ഫേക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ഏഴ് ദിവസത്തിനുള്ളില്‍ ഐടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സംഭവം വളരെ ഗൗരവത്തോടെയാണ്  കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളില്‍ നടപടികള്‍ സമൂഹ മാധ്യമ കമ്പനികള്‍ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ നിയമം. ഡീപ് ഫേക്ക് തടയേണ്ട ഉത്തരവാദിത്വം സാമൂഹിക മാധ്യമങ്ങള്‍ക്കാണ്. ഇത് കൃത്യമായി നടപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. ഇത് കാര്യക്ഷമം അല്ലെങ്കില്‍ വേണ്ട ഭേദഗതി കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

'സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്' എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന്‍ ആശങ്ക പങ്കുവച്ചിരുന്നു. മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com