മഹുവ എത്രയും വേഗം സര്‍ക്കാര്‍ വസതി ഒഴിയണം; വീണ്ടും നോട്ടീസ്  അയച്ച് എസ്‌റ്റേറ്റ് ഡയറക്ടറേറ്റ്

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മഹുവ മൊയ്ത്ര/ഫയല്‍
മഹുവ മൊയ്ത്ര/ഫയല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ടിഎംസി എംപി മഹുവ മൊയ്ത്ര സര്‍ക്കാര്‍ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് നടപടിക്രമങ്ങള്‍ക്കായി എസ്റ്റേറ്റ് ഡയറക്ടേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ബംഗ്ലാവിലെത്തി ബംഗ്ലാവ് ഒഴിഞ്ഞുവെന്നതില്‍ സ്ഥിരീകരണം നടത്തും. 


ജനുവരി ഏഴിനകം ഒഴിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.  സര്‍ക്കാര്‍ വസതി ഒഴിയാത്തതിന്റെ കാരണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 8 ന് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 7-നകം സര്‍ക്കാര്‍ വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്. ജനുവരി 12ന് മറ്റൊരു നോട്ടീസും അയച്ചു. 

എന്നാല്‍ ഇത് സംബന്ധിച്ച് മഹുവ മൊയ്ത്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആറ് മാസം വരെ താമസിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന് ജസ്റ്റിസ് സുഹ്ബ്രമണ്യന്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com