ഒഴിപ്പിക്കാന്‍ ആളെത്തി; അതിനു മുമ്പേ ഔദ്യോഗിക വസതി ഒഴിഞ്ഞെന്ന് മഹുവ

ഈ ആഴ്ച ആദ്യം മഹുവയ്ക്ക് സര്‍ക്കാര്‍ വസതി ഒഴിയാന്‍ ഉത്തരവിട്ടുകൊണ്ട് ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. 
മഹുവ മൊയ്ത്ര/ഫയല്‍
മഹുവ മൊയ്ത്ര/ഫയല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സര്‍ക്കാര്‍ വസതി ഒഴിഞ്ഞു. രാവിലെ പത്ത് മണിക്ക് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ്  മാറിക്കൊടുത്തുവെന്നും ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ ഒന്നും  നടന്നിട്ടില്ലെന്നും മഹുവയുടെ അഭിഭാഷകന്‍ ഹഷദന്‍ ഫസറത്ത് പറഞ്ഞു. ഈ ആഴ്ച ആദ്യം മഹുവയ്ക്ക് സര്‍ക്കാര്‍ വസതി ഒഴിയാന്‍  ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. 

ജനുവരി ഏഴിനകം ഒഴിയണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത് . എന്നാല്‍ താമസം മാറാത്തതിനെത്തുടര്‍ന്ന് കാരണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് വീണ്ടും ജനുവരി 8 ന് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ് നല്‍കി. ജനുവരി 7-നകം സര്‍ക്കാര്‍ വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്. ജനുവരി 12ന് മറ്റൊരു നോട്ടീസും അയച്ചു. മൊയ്ത്രയ്ക്ക് ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നും  അനധികൃത താമസക്കാരിയല്ലെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമായി പറഞ്ഞിരുന്നു. 

ഇതിനെതിരെ മഹുവ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എംപിമാരെ സര്‍ക്കാര്‍ വസതികളില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് പ്രത്യേക നിയമങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ  വ്യക്തമാക്കിയിരുന്നു. 

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നതിലാണ് മഹുവ മൊയ്ത്രയെ ഡിസംബര്‍ 8ന് ലോക് സഭയില്‍ നിന്ന് പുറത്താക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com