'അവധി നല്‍കാന്‍ സര്‍ക്കാരിന് അധികാരം'; മഹാരാഷ്ട്രയില്‍ നാളെ പൊതു അവധി നല്‍കിയതിനെതിരായ ഹര്‍ജി തള്ളി

ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നും കോടതി വിലയിരുത്തി
ബോംബെ ഹൈക്കോടതി/ ഫയല്‍
ബോംബെ ഹൈക്കോടതി/ ഫയല്‍

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയുള്ള ഹര്‍ജി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നാലു നിയമവിദ്യാര്‍ത്ഥികളാണ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയത്.

അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അവധി പ്രഖ്യാപിക്കണോ, വേണ്ടയോ എന്നു തീരുമാനിക്കാന്‍ സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി വിലയിരുത്തി. 

ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എംഎന്‍എല്‍യു, മുംബൈ, ജിഎല്‍സി, എന്‍ഐആര്‍എംഎ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് 15 ഓളം സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com