'എന്റെ കണ്ണുകളില്‍ ആനന്ദാശ്രു... ഈ നിമിഷം വാക്കുകളില്‍ വിവരിക്കാനാവില്ല': പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത് ഹരിഹരന്‍

'സബ്‌നേ തുംഹെന്‍ പുകാര ശ്രീ റാം ജി' എന്ന ഭക്തിഗാനമാണ് ഹരിഹരന്‍ ചടങ്ങിന് മുന്നോടിയായി ആലപിച്ചത്. 
ഹരിഹരന്‍/ ഫോട്ടോ: എഎന്‍ഐ
ഹരിഹരന്‍/ ഫോട്ടോ: എഎന്‍ഐ

അയോധ്യ: ആ നിമിഷം തന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണുനീരുണ്ടായിരുന്നുവെന്നും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്നും ഗായകനും സംഗീത സംവിധായകനുമായ ഹരിഹരന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'എന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ ഉണ്ടായിരുന്നു ... ഈ നിമിഷം എനിക്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല, ഇവിടെ എല്ലാവരും വളരെ സന്തോഷത്തിലാണെന്നും ഹരിഹരന്‍ പ്രതികരിച്ചു. ക്രീം നിറമുള്ള കുര്‍ത്തയാണ് അദ്ദേഹത്തിന്റെ വേഷം. 'സബ്‌നേ തുംഹെന്‍ പുകാര ശ്രീ റാം ജി' എന്ന ഭക്തിഗാനമാണ് ഹരിഹരന്‍ ചടങ്ങിന് മുന്നോടിയായി ആലപിച്ചത്. 

380ഃ250 അടിയുള്ള ക്ഷേത്രം പരമ്പരാഗത ഉത്തരേന്ത്യന്‍ നാഗര ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com