യഥാര്‍ത്ഥ നീതിയാണ് രാജ്യത്തിന് വേണ്ടത്, പ്രതീക രാഷ്ട്രീയമല്ല: രാഹുല്‍ ഗാന്ധി

കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം
രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ
രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽപിടിഐ

ഗുവാഹത്തി: രാജ്യത്തിന് വേണ്ടത് യഥാര്‍ത്ഥ നീതിയാണ്, പ്രതീക രാഷ്ട്രീയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യലിസ്റ്റ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്‌ന നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജാതി സെന്‍സസ് ആണ് കര്‍പ്പൂരി ഠാക്കൂറിന് നല്‍കാന്‍ കഴിയുന്ന കൂടുതല്‍ നല്ല ആദരവെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

സാമൂഹ്യനീതിയുടെ സമാനതകളില്ലാത്ത പോരാളിയാണ് ജനനായക് കര്‍പ്പൂരി ഠാക്കൂര്‍. ജന്മശതാബ്ദി വേളയില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുന്നു. കര്‍പ്പൂരി ഠാക്കൂര്‍ ഇന്ത്യയുടെ അമൂല്യമായ രത്‌നമാണ്. മരണാനന്തരം അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ
'ഇന്ത്യ' മുന്നണിക്ക് വന്‍ തിരിച്ചടി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത

2011ല്‍ നടത്തിയ സാമൂഹികവും സാമ്പത്തികവുമായ ജാതി സെന്‍സസിന്റെ ഫലങ്ങള്‍ ബിജെപി സര്‍ക്കാര്‍ മറച്ചുവെക്കുന്നതും രാജ്യവ്യാപകമായി സെന്‍സസിനോട് കാണിക്കുന്ന നിസ്സംഗതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള ആവശ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

തുല്യ പങ്കാളിത്തത്തിന്റെ നീതി ആണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതാണ് നീതിയുടേയും സാമൂഹിക തുല്യതയുടേയും കേന്ദ്രം. അത് ജാതി സെന്‍സസിന് ശേഷം മാത്രമേ ആരംഭിക്കൂ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com