ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'തിങ്ക് എഡു' കോണ്‍ക്ലേവിന് തുടക്കം; ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു

തിങ്ക് എഡുവിന്റെ 12-ാം പതിപ്പിനാണ് ചെന്നൈയില്‍ തുടക്കമായത്
തിങ്ക് എഡുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രഭു ചാവ്‌ലയും
തിങ്ക് എഡുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രഭു ചാവ്‌ലയും എക്സ്പ്രസ്

ചെന്നൈ: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവിന് തുടക്കം.വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനായി അക്കാദമിക പണ്ഡിതന്മാരെയും മറ്റും പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.'തിങ്ക് എഡുവിന്റെ 12-ാം പതിപ്പിന് ചെന്നൈയിലാണ് തുടക്കമായത്.

ചെന്നൈയില്‍ നടക്കുന്ന വൈജ്ഞാനിക സമ്മേളനത്തില്‍ 50ലധികം പ്രമുഖരാണ് പങ്കെടുക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുറമേ പ്രധാനമന്ത്രിയുടെ കീഴിലുള്ള സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാല്‍, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തുടങ്ങി പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതിന് പുറമേ വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖരും ഇതിന്റെ പങ്കാളിയാവും.

ഇന്നും നാളെയും നടക്കുന്ന സമ്മേളനം 'Maha Kumbh: The Convergence Edition' എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് സംഘടിപ്പിക്കുന്നത്.

തിങ്ക് എഡുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രഭു ചാവ്‌ലയും
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് ഭാരത രത്‌ന; മരണാനന്തര ബഹുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com