2004ന് സമാനമായ സാഹചര്യം, പോരാട്ടം മോദിയും സാധാരണക്കാരുടെ ആശങ്കകളും തമ്മില്‍; ശശി തരൂര്‍

സാധാരണ പൗരന്മാര്‍ ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണോ എന്ന് ശശി തരൂര്‍ ചോദിച്ചു
തിങ്ക് എഡു ചർച്ചയിൽ ശശി തരൂർ സംസാരിക്കുന്നു
തിങ്ക് എഡു ചർച്ചയിൽ ശശി തരൂർ സംസാരിക്കുന്നുഎക്സ്പ്രസ്

ചെന്നൈ: 'ഹിന്ദുക്കളുടെ ഹൃദയം കീഴടക്കിയ ചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയും സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യവും തമ്മിലായിരിക്കും പൊതുതെരഞ്ഞെടുപ്പില്‍ പോരാട്ടമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചെന്നൈയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന തിങ്ക് എഡു സമ്മേളനത്തില്‍ പൊതുതെരഞ്ഞെടുപ്പ് വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരീ ബംസായിയായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.

സാധാരണ പൗരന്മാര്‍ ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണോ എന്ന് ശശി തരൂര്‍ ചോദിച്ചു. സാമ്പത്തിക വളര്‍ച്ചയില്‍ വിജയം കൈവരിച്ചതായുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിന്റെയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം അദ്ദേഹം എടുത്തുകാട്ടി.

ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച രാജ്യമാണ് ഇന്ത്യയുടേത് എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അഭിമാനിക്കുന്നത്. മറുവശത്ത്, തൊഴിലില്ലായ്മ റെക്കോര്‍ഡ് തലത്തിലാണ്. അതുപോലെ തന്നെ പണപ്പെരുപ്പത്തിന്റെ കാര്യത്തിലും മറിച്ചല്ല. ഇന്ത്യയില്‍ 15 കോടി ദരിദ്രര്‍ മാത്രമേയുള്ളൂവെന്നാണ് നീതി ആയോഗ് പറയുന്നത്. എന്നാല്‍ എങ്ങനെയെങ്കിലും 81 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വലിയൊരു വിഭാഗം ജനങ്ങളെ നിരാശരാക്കിയെന്നും ശശി തരൂര്‍ പറഞ്ഞു.

2014ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഒട്ടേറെ യുവ വോട്ടര്‍മാരുടെ ദുരവസ്ഥ തരൂര്‍ ഉയര്‍ത്തിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നത് ബിജെപി നിയന്ത്രിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നതായും ശശി തരൂര്‍ വിമര്‍ശിച്ചു.

2004ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അന്ന് തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വിജയിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ശക്തി കേന്ദ്രങ്ങളില്‍ ബിജെപി വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് കഴിയുമെന്ന് തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള പൊതുവായ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു സഖ്യസാധ്യതയെ കുറിച്ച് അദ്ദേഹം സൂചന നല്‍കി.

തിങ്ക് എഡു ചർച്ചയിൽ ശശി തരൂർ സംസാരിക്കുന്നു
60 ആഡംബര വാച്ചുകള്‍, 40 ലക്ഷത്തിന്റെ കറന്‍സി; തെലങ്കാന ഉന്നത ഉദ്യോഗസ്ഥന് 100 കോടിയുടെ അനധികൃത സ്വത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com