ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍; ഒ രാജഗോപാലിനും ജസ്റ്റിസ് ഫാത്തിമാ ബീബിക്കും വിജയകാന്തിനും പത്മഭൂഷണ്‍

മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്മണ്യം, സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ച ബിന്ദേശ്വര്‍ പാഠക് എന്നിവരാണ് മറ്റ് പത്മവിഭൂഷണ്‍ ജേതാക്കള്‍
ചിരഞ്ജീവി-വിജയകാന്ത്
ചിരഞ്ജീവി-വിജയകാന്ത്

ന്യൂഡല്‍ഹി: 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.

മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടന്‍ ചിരഞ്ജീവി, സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ച ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി.

ജസ്റ്റിസ് ഫാത്തിമ ബീവി (പൊതുകാര്യം), ഹോര്‍മുസ്ജി എന്‍. കാമ, മിഥുന്‍ ചക്രവര്‍ത്തി, സീതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദന്‍ പട്ടേല്‍, ഒ രാജഗോപാല്‍ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാന്‍ റിന്‍പോച്ചെ (മരണാനന്തരം), പ്യാരിലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ചവര്‍.

കായികതാരങ്ങളായ രോഹന്‍ ബൊപ്പണ്ണ, ജോഷ്‌ന ചിന്നപ്പ, തമിഴ് സാഹിത്യകാരന്‍ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാന്‍ അസമിലെ പാര്‍ബതി ബറുവ എന്നിവര്‍ക്കും പത്മശ്രീയുണ്ട്.സദയം ബാലകൃഷ്ണന്‍, ഇപി നാരായണന്‍, സത്യനാരായണ ബലേരിസദയം ബാലകൃഷ്ണന്‍, ഇ.പി.നാരായണന്‍, സത്യനാരായണ ബലേരിപത്മ പുരസ്‌കാരങ്ങളില്‍ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളില്‍ 30 പേര്‍ വനിതകളും 8 പേര്‍ വിദേശ ഇന്ത്യക്കാരുമാണ്.

ചിരഞ്ജീവി-വിജയകാന്ത്
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com