ഉന്നാവോ കേസ്: മുന്‍ ബിജെപി എംഎല്‍എയുടെ സഹോദരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനാണ് ജയ്ദീപ് സെന്‍ഗാര്‍

ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി ഹൈക്കോടതി ഐഎഎന്‍എസ്

ന്യൂഡല്‍ഹി: ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയ്ദീപ് സെന്‍ഗാറിന്റെ 10 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനാണ് ജയ്ദീപ് സെന്‍ഗാര്‍.

കീഴ്‌ക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡയ്ദീപ് സെന്‍ഗാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2018ലെ ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയ്ദീപ് 2020 മാര്‍ച്ചിലാണ് ശിക്ഷിക്കപ്പെട്ടത്. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. തന്റെ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ശിക്ഷാകാലാവധി നിര്‍ത്തിവയ്ക്കണമെന്ന ജയ്ദീപിന്റെ അപേക്ഷ തള്ളി.


ഡല്‍ഹി ഹൈക്കോടതി
ഹൃദയത്തിന് തകരാര്‍; നവജാത ശിശുവിന് ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ

കസ്റ്റഡിയിലിരിക്കെ വായില്‍ അര്‍ബുദം ഉണ്ടെന്ന് അവകാശപ്പെട്ട ജയ്ദീപ് 2020 നവംബറില്‍ ഇടക്കാല ജാമ്യം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 18 വരെ ജാമ്യം നീട്ടുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷാ കാലാവധി റദ്ദ് ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പത്തുവര്‍ഷത്തെ ശിക്ഷയുടെ 30 ശതമാനം മാത്രമേ അനുഭവിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഹര്‍ജിയെ എതിര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com