ബിഹാറില്‍ നിയമസഭാ കക്ഷി യോഗം; സംസ്ഥാന നിര്‍വാഹക യോഗവും ഇന്ന്, സാഹചര്യം വിലയിരുത്തി അമിത് ഷാ

സഖ്യ വിപുലീകരണ സമിതി അംഗം വിനോദ് താവ്‌ഡെയും പങ്കെടുക്കും
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനൊപ്പം
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനൊപ്പംഐഎന്‍എസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറില്‍ ഇന്ന് ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. പാട്‌നയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യ വിപുലീകരണ സമിതി അംഗം വിനോദ് താവ്‌ഡെയും പങ്കെടുക്കും. നിതീഷ് കുമാര്‍ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നതിലും അഭ്യൂഹങ്ങള്‍ കനക്കാന്‍ കാരണമായി.

ബിഹാറിലെ നിലവിലെ സാഹചര്യം അമിത് ഷാ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത വന്നതിന് തൊട്ട് പിന്നാലെ തന്നെ എല്ലാ റിപ്പോര്‍ട്ടുകളേയും ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനൊപ്പം
ഇന്ത്യ സഖ്യത്തില്‍ ഉറച്ച് നില്‍ക്കും; ബിജെപിക്കൊപ്പം പോകുമെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിയു

ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് സുശീല്‍ മോദി എംപിയും രംഗത്തെത്തിയിരുന്നു. നിതീഷ് കുമാര്‍ അടക്കം ആരുടെ മുന്നിലും എന്‍ ഡി എയുടെ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോദി അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളോളം എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് മഹാസഖ്യം വിട്ട് എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ന്ന് ബിജെപിയെ നേരിടുന്നതിനായി പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. 'ഇന്ത്യ' മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com