'ഞാനല്ല, കൃഷ്ണനാണ് പാടുന്നത്; ജീവിതത്തിലെ വേദനകളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതാണ് സംഗീതം'

സംഗീതം ഭഗവാന്‍ കൃഷ്ണനില്‍ നിന്നുള്ള ഒരു ദൈവിക സമ്മാനമാണ്.
അരുണ സായിറാം കോണ്‍ക്ലേവില്‍ പാടുന്നു
അരുണ സായിറാം കോണ്‍ക്ലേവില്‍ പാടുന്നുപി രവികുമാര്‍, എക്‌സ്പ്രസ്‌

ചെന്നൈ: ജീവിതത്തിലെ വേദനകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്നതാണ് സംഗീതമെന്ന് പ്രശസ്ത ഗായിക അരുണ സായിറാം. സംഗീതം പല തലങ്ങളില്‍ അനുഭവപ്പെടും. പ്രത്യേകിച്ച് ചികിത്സയായി പോലും സംഗീതം ഉപയോഗിക്കുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അരുണ സായിറാം.

തന്റെ സംഗീത യാത്രയെക്കുറിച്ചും സംഗീതത്തിന്റെ അതീന്ദ്രിയ ശക്തിയെക്കുറിച്ചും ആഴത്തിലുള്ള അനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. സംഗീതം ഭഗവാന്‍ കൃഷ്ണനില്‍ നിന്നുള്ള ഒരു ദൈവിക സമ്മാനമാണ്. പാടുമ്പോള്‍ ഞാനല്ല, ശ്രീകൃഷ്ണനാണ് പാടുന്നത്. ഒരു ചെറിയ കുട്ടി പാടാന്‍ ആവശ്യപ്പെട്ടാലും പാടുമെന്നും അവര്‍ പറഞ്ഞു. ഷണ്‍മുഖപ്രിയ രാഗത്തിലും പ്രശ്‌സതമായ ദേവീ സ്തുതി ഐഗിരി നന്ദിയും പാടി സദസിനെ കയ്യിലെടുത്തു.

അരുണ സായിറാം കോണ്‍ക്ലേവില്‍ പാടുന്നു
കുടുംബസമേതം ഭാഗ്യ; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താര പുത്രി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബാംസായിയുടെ അധ്യക്ഷതയില്‍ നടന്ന 'ദി ഡിവൈന്‍ വോയ്‌സ്: ടച്ച് ഓഫ് ക്ലാസ്' എന്ന സെഷനില്‍ മനുഷ്യാനുഭവത്തില്‍ സംഗീതത്തിന്റെ പരിവര്‍ത്തനപരമായ സ്വാധീനത്തെക്കുറിച്ചായിരുന്നു അരുണ സായിറാം സംസാരിച്ചത്.

സംഗീത ജീവിതത്തില്‍ അമ്മ, ഗുരു, എം എസ് സുബ്ബലക്ഷ്മി എന്നിവരാണ് ഏറെ സ്വാധീനിച്ച വ്യക്തികളെന്നും അവര്‍ പറഞ്ഞു. സുബ്ബലക്ഷ്മിയുടെ സംഗീതം കേള്‍ക്കുമ്പോള്‍ സ്വര്‍ഗത്തില്‍ പോയി തിരികെ വന്നതുപോലെ അനുഭവപ്പെടുമെന്നും അരുണ സായി റാം അനുസ്മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com