'വിദ്യാര്‍ഥികള്‍ക്ക് വികാരങ്ങളെ അതിജീവിക്കാനാകണം, പഠനരീതിയില്‍ മാറ്റം അനിവാര്യം'

ജീവിത വെല്ലുവിളികളെ നേരിടാന്‍ വ്യക്തികളെ സഹായിക്കുന്നതന്റെ പ്രാധാന്യം നിര്‍ണായകണാണെന്നും ഇതനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Swami Mitrananda
Swami Mitranandaഅശ്വിൻ പ്രസാദ്/ എക്‌സ്പ്രസ്

ചെന്നൈ: വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കോപം, കുറ്റബോധം, പരാജയം എന്നി വികാരങ്ങളെ നേരിടുന്നതിനുള്ള പാഠ്യപദ്ധതികളില്ലെന്ന് ചിന്മയ ചെന്നൈയിലെ ആത്മീയ ആചാര്യന്‍ സ്വാമി മിത്രാനന്ദ.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ 13-ാമത് തിങ്ക് എഡു കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം 'മോറല്‍ കോമ്പസ്: വൈ വി നീഡ് ഇറ്റ് ഇന്‍ എഡ്യുക്കേഷന്‍ ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വെല്ലുവിളികളെ നേരിടാന്‍ വ്യക്തികളെ സഹായിക്കുന്നതന്റെ പ്രാധാന്യം നിര്‍ണായകണാണെന്നും ഇതനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കാവേരി ബംസായി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസത്തില്‍ ചെറിയ ക്ലാസുകളിലെ അധ്യാപകരുടെ പ്രധാന പങ്ക് തിരിച്ചറിയണമെന്നും ഇത്തരം അധ്യാപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കണമെന്ന് വാദിക്കുന്നതായും മിത്രാനന്ദ പറഞ്ഞു.കുട്ടികളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും കഴിവുള്ള വ്യക്തികളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും കോപത്തെ എങ്ങനെ നേരിടണമെന്നത് അടിസ്ഥാനമാക്കിയുള്ള സമീപനവും ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രാധാന്യവും അദ്ദേഹം നിര്‍ദ്ദേശിച്ചു.

''ഇന്നത്തെ അതിവേഗ പരിതസ്ഥിതിയില്‍, രണ്ടോ മൂന്നോ മിനിറ്റ് ഒരാളുടെ ശ്രദ്ധ കിട്ടുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ഫോണുകളില്‍ നോക്കിയിരിക്കുന്നത് ഒരാളെ ശ്രദ്ധയോടെ കേള്‍ക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

അറിവുകളുടെ അമിത പ്രവാഹം വലിയ മാറ്റങ്ങളിലേക്ക് നയിച്ചു. ജനങ്ങള്‍ തങ്ങളുടെ ഡിവൈസുകളില്‍ നിന്ന് അകന്ന് വിശ്രമ വേളകളെ പ്രോത്സാഹിക്കണം, സൂര്യോദയം കാണുന്നത് പോലെയുള്ള നിമിഷങ്ങള്‍ അനുഭവിച്ച് പ്രകൃതിയുമായി ഇഴുകിചേരണമെന്നും'' അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com