'നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്'; തെലങ്കാനയിലെ ജാതി സെന്‍സസിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

എല്ലാ വിഭാഗങ്ങളുടേയും തുല്യ പങ്കാളിത്തം ലഭിക്കാനുള്ള ഏക മാര്‍ഗം ജാതി സെന്‍സസ് മാത്രമാണ്
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിട്വിറ്റര്‍

ന്യൂഡല്‍ഹി: തെലങ്കാനയില്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സര്‍ക്കാരും ചെയ്തിരിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും തുല്യ പങ്കാളിത്തം ലഭിക്കാനുള്ള ഏക മാര്‍ഗം ജാതി സെന്‍സസ് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി
മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി; ജീവനൊടുക്കി യുവാവ്

ജാതി സെന്‍സസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. കാരണം ഒരു സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ അറിയാതെ ശരിയായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് അസാധ്യമാണ്. രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ജാതി സെന്‍സസ് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തതുപോലെ തെലങ്കാന സര്‍ക്കാര്‍ ഉടന്‍ ജാതി സെന്‍സസ് നടത്തുമെന്ന് റെഡ്ഡി ശനിയാഴ്ച പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ഗോത്രക്ഷേമ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗം ചേര്‍ന്ന റെഡ്ഡി ജാതി സെന്‍സസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തെ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com