മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നു
സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നു/ ചിത്രം; പിടിഐ

ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും സംഘർഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലുമായി ഉണ്ടായ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ മുതലാണ് വെടിവെപ്പ് ഉണ്ടായത്. ജനുവരി ആദ്യം രണ്ട് അക്രമസംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ സംഘര്‍ഷമാണിത്.

മേഖലയിൽ സംഷർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച തൗബാൽ ജില്ലയിലെ പൊലീസ് ആസ്‌ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റിരുന്നു.

ഇതിനിടെ മണിപ്പൂര്‍ കലാപത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. ഒൻപതു മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് അപമാനകരമെന്നും ഖർഗെ കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ തീവ്ര സായുധ മെയ്ത്തെയ് സംഘം മർദ്ദിച്ച സംഭവവും ഖർഗെ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com