ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ച ഒരു ഭാഗത്ത് ; ഭാര്യയടക്കം 16 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നാണ് ഡിംപിള്‍ യാദവ് മത്സരിക്കുക
അഖിലേഷ് യാദവ്
അഖിലേഷ് യാദവ്എഎന്‍ഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് അടക്കമുള്ള 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രധാന കക്ഷികളിലൊന്നായ എസ്പിയുടെ ഏകപക്ഷീയമായ പ്രഖ്യാപനം.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നാണ് ഡിംപിള്‍ യാദവ് മത്സരിക്കുക. സിറ്റിങ് എംപിയും 93 കാരനുമായ ശഫീറുര്‍ റഹ്മാന്‍ ബര്‍ഖ് (സംബല്‍), മുന്‍ മന്ത്രി രവിദാസ് മെഹ്‌റോത്ര (ലഖ്‌നൗ), അക്ഷയ് യാദവ് (ഫിറോസാബാദ്), കാജല്‍ നിഷാദ് (ഗൊരഖ്പുര്‍) തുടങ്ങിയവരടങ്ങിയ പട്ടികയാണ് എസ്പി പ്രഖ്യാപിച്ചത്.

അഖിലേഷ് യാദവ്
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ 3 സൈനികര്‍ക്ക് വീരമൃത്യു

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സീറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇരുപത് സീറ്റുകളായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്. 11 സീറ്റുകള്‍ നല്‍കാമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്നത് ഗുണകരമാകില്ലെന്ന നിലപാടാണ് എസ്പിക്കുള്ളതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com