കനത്ത മൂടല്‍മഞ്ഞ്, വ്യോമഗതാഗതം താറുമാറായി; യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത്

മൂടല്‍മഞ്ഞ് ദൂരക്കാഴ്ചാപരിധി കുറച്ചതിനാല്‍ 50-ല്‍ അധികം വിമാനങ്ങള്‍ വൈകി
ഇന്‍ഡിഗോ വിമാനം വൈകിയതില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
ഇന്‍ഡിഗോ വിമാനം വൈകിയതില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം എഎന്‍ഐ

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

മൂടല്‍മഞ്ഞ് ദൂരക്കാഴ്ചാപരിധി കുറച്ചതിനാല്‍ 50-ല്‍ അധികം വിമാനങ്ങള്‍ വൈകി. അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസുകള്‍ ഉള്‍പ്പെടെ മൂടല്‍മഞ്ഞ് കാരണം നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി 09:30 മുതല്‍ ബുധനാഴ്ച രാവിലെ ഏഴുമണി വരെയുള്ള സമയത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ജയ്പുര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

ദൂരക്കാഴ്ച ഇല്ലാത്ത സാഹചര്യങ്ങളില്‍ ലാന്‍ഡിങ്, ടേക്ക് ഓഫ് എന്നിവ നടത്താനാകാത്ത വിമാനങ്ങളുടെ സര്‍വീസുകളെ പ്രതികൂലമായ കാലാവസ്ഥ ബാധിക്കുമെന്നും വിമാനക്കമ്പനികളുമായി യാത്രക്കാര്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com