ഗ്യാന്‍വാപി പള്ളിയില്‍ പൂജയ്ക്ക് ഹിന്ദു വിഭാഗത്തിന് അനുമതി; സജ്ജീകരണമൊരുക്കാന്‍ ജില്ലാ ഭരണകൂടത്തോട് കോടതി

പൂജയ്ക്കായി അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതി സമീപിച്ചത്
ഗ്യാന്‍വാപി മസ്ജിദ്‌
ഗ്യാന്‍വാപി മസ്ജിദ്‌പിടിഐ

വാരാണസി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന് ഉള്ളില്‍ പൂജ നടത്താനുള്ള ഹിന്ദു വിഭാഗത്തിന്റെ ആവശ്യം വാരാണസി ജില്ലാ കോടതി അംഗീകരിച്ചു. ഏഴു ദിവസത്തിനകം ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി.

ഗ്യാന്‍വാപി മസ്ജിദ്‌
കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി

വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നതെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജയിന്‍ പറഞ്ഞു. പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്.

1993ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സോമനാഥ് വ്യാസിന്റെ കൊച്ചുമകനായ ശൈലേന്ദ്ര കുമാര്‍ പഥക് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com