പോത്തീസ് സ്ഥാപകന്‍ സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു

1977ല്‍ സടയാണ്ടി മൂപ്പനാര്‍ കടയുടെ പേര് 'പോത്തീസ്' എന്നാക്കി മാറ്റിയത്
സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു
സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചുഫെയ്‌സ്ബുക്ക്‌

ചെന്നൈ: പോത്തീസ് വസ്ത്രവില്‍പ്പനശാലാ ശൃംഖലയുടെ സ്ഥാപകന്‍ കെവിപി സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു. 84 വയസായിരുന്നു. തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരില്‍ നെയ്ത്തുകാരുടെ കുടുംബത്തിലാണ് സടയാണ്ടി മൂപ്പനാരുടെ ജനനം. സ്വന്തമായി നെയ്ത തുണിത്തരങ്ങള്‍ വില്‍ക്കാന്‍ അച്ഛന്‍ കെവി പോത്തി മൂപ്പനാര്‍ 1923-ല്‍ 'പോത്തി മൂപ്പനാര്‍' എന്ന പേരില്‍ കട തുടങ്ങിയിരുന്നു.

1977ല്‍ സടയാണ്ടി മൂപ്പനാര്‍ കടയുടെ പേര് 'പോത്തീസ്' എന്നാക്കി മാറ്റിയത്. ആദ്യം പട്ടുസാരികള്‍ മാത്രമാണ് വിറ്റത്. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നപ്പോള്‍ 1986-ല്‍ തിരുനെല്‍വേലിയില്‍ രണ്ടാമത്തെ ഷോറൂം തുറന്നു. ഇപ്പോള്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ പോത്തീസിന് ശാഖകളുണ്ട്. 2017-ല്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ സടയാണ്ടി മൂപ്പനാര്‍ ഇടംപടിച്ചു. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോള്‍ പോത്തീസിന് നേതൃത്വംനല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ശ്രീവില്ലിപുത്തൂരില്‍ നടക്കും.

സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു
സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com