മീനാക്ഷി ലേഖിക്ക് സീറ്റില്ല; പകരം സുഷമ സ്വരാജിന്റെ മകള്‍ മത്സരിക്കും

അഭിഭാഷകയായ ബാന്‍സുരി സ്വരാജ്, കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിതയായത്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് മത്സരിക്കും
ന്യൂഡല്‍ഹി മണ്ഡലത്തില്‍ സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് മത്സരിക്കുംപിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ സിറ്റിങ് എംപിയായ മീനാക്ഷി ലേഖിക്ക് സീറ്റില്ല. പകരം അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ മകള്‍ ബാന്‍സുരി  സ്വരാജ് മത്സരിക്കും.

അഭിഭാഷകയായ ബാന്‍സുരി ബാന്‍സുരി സ്വരാജ്, കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിതയായത്. ഇത് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്,

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരിയും സൗത്ത് ഡല്‍ഹിയില്‍ നിന്ന് രാംവീര്‍ സിംഗ് ബിധുരി, വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് കമല്‍ജീത് സെഹ്രാവത്, ചാന്ദ്നി ചൗക്കില്‍ നിന്ന് പ്രവീണ്‍ ഖണ്ഡേല്‍വാള്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മനോജ് തിവാരി ഒഴികെയുള്ളവരെല്ലാം മറ്റെല്ലാവരും പുതുമുഖങ്ങളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുമുണ്ട്. 47 പേര്‍ 50 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മത്സരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറില്‍നിന്നും, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലക്‌നൗവില്‍ നിന്നും ജനവിധി തേടും.

കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് 51, ബംഗാള്‍ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാന്‍ 15, കേരളം 12, തെലങ്കാന 9, അസം 11, ജാര്‍ഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡല്‍ഹി 5, ജമ്മു കശ്മീര്‍ 2, ഉത്തരാഖണ്ഡ് 3, അരുണാചല്‍ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആന്‍ഡമാന്‍ നിക്കോബര്‍ 1, ദാമന്‍ ദിയു 1 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയില്‍ പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ എണ്ണം.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് മത്സരിക്കും
മോദി വാരാണസിയില്‍; അമിത് ഷാ ഗാന്ധി നഗറില്‍; ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com