ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഐഎസ്ആര്‍ഒ

2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്
ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഐഎസ്ആര്‍ഒ
ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഐഎസ്ആര്‍ഒഎക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.

2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിനായുള്ള സാങ്കേതിക വിദ്യകള്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കാന്‍ തുടങ്ങി.

ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ തുടക്കത്തില്‍ രണ്ട് മുതല്‍ നാല് പേര്‍ക്ക് വരെ കഴിയാനാവും. നിലയം യാഥാര്‍ത്ഥ്യമാവുന്നതോടെ ബഹിരാകാശത്ത് സ്വതന്ത്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയങ്ങള്‍ അയച്ചത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം ബഹിരാകാശ നിലയത്തിന് ഏകദേശം 20 ടണ്‍ ഭാരമുണ്ടാകും. ഇത് ദൃഢമായ ഘടനകളാല്‍ നിര്‍മ്മിച്ചതായിരിക്കും, പക്ഷേ ഊതിവീര്‍പ്പിക്കാവുന്ന മൊഡ്യൂളുകള്‍ ചേര്‍ക്കാം. അവസാന പതിപ്പ് ഏകദേശം 400 ടണ്‍ വരെ പോകാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഐഎസ്ആര്‍ഒ
ചണ്ഡീഗഡ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വിജയം

പ്രധാന മൊഡ്യൂളില്‍ ഇന്ത്യ നിര്‍മ്മിത പരിസ്ഥിതി സംരക്ഷണ സംവിധാനവും നിയന്ത്രണ സംവിധാനവും ഉണ്ടായിരിക്കും, ഇത് ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യാനും ആപേക്ഷിക ആര്‍ദ്രത ഒപ്റ്റിമല്‍ തലത്തില്‍ നിലനിര്‍ത്താനും സഹായിക്കും.

ഇന്ത്യന്‍ ബഹിരാകാശ നിലയത്തിന് നാല് വ്യത്യസ്ത മൊഡ്യൂളുകളും കുറഞ്ഞത് നാല് ജോഡി സോളാര്‍ പാനലുകളും ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സ്ഥിരമായി ഡോക്ക് ചെയ്ത സുരക്ഷാ ക്രൂ മൊഡ്യൂള്‍ എസ്‌കേപ്പ് സംവിധാനവും ഇതിലുണ്ടാകും.

നിലവിലെ രേഖാചിത്രങ്ങള്‍ അനുസരിച്ച്, ആദ്യ ഘട്ടത്തില്‍, ഭാരതീയ അന്തരിക്ഷ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് വലിയ സോളാര്‍ പാനലുകള്‍ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com