തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ്പ്രശ്‌നം; കാല്‍നടയാത്രക്കാരെ ആക്രമിക്കാന്‍ കാരണമാകുമെന്ന് ഡല്‍ഹി ഹൈക്കോടതി

വാനുകളില്‍ ആളുകള്‍ വന്ന് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രശ്‌നം
ഫയല്‍
ഫയല്‍

ന്യൂഡല്‍ഹി: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാല്‍ അവ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണെന്നും ഡല്‍ഹി ഹൈക്കോടതി. ഒന്നരവയസുള്ള പെണ്‍കുഞ്ഞ് നായ കടിയേറ്റ് മരിച്ചതില്‍ പിതാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ഫയല്‍
ചണ്ഡീഗഡ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വിജയം

വാനുകളില്‍ ആളുകള്‍ വന്ന് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രശ്‌നം. ഇക്കാരണക്കാല്‍ നായ്ക്കള്‍ അവിടെത്തന്നെ തടിച്ച് കൂടി ജീവിക്കുകയും പ്രദേശവാസികളെ ആക്രമിക്കുകയാണെന്നും കോടതി പറഞ്ഞു. സമാനമായ സംഭവം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ്, 2023 അനുസരിച്ച് അക്രമാസക്തവും ക്രൂരവുമായ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും ഹര്‍ജിയില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com