ലോക്‌സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച

100 സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
കോണ്‍ഗ്രസ്
കോണ്‍ഗ്രസ്ഫയല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച ചേരും. ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.

100 സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് വി ി സതീശന്‍ ഇന്നു രാത്രിയോടെയും എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്
ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീംകോടതിയില്‍

ബിജെപി, ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എത്രയും വേഗം ആദ്യഘട്ട പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസ് നീക്കം. ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ഇതിനകം ഹൈക്കമാന്‍ഡിന് ആദ്യഘട്ട പട്ടിക കൈമാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com