തലയില്ലാത്ത മൃതദേഹം, ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം

മഹാരാഷ്ട്രയില്‍ ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍.
ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് തലയില്ല. പരസ്യ ബാനറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വഡാലയിലെ ശാന്തി നഗറില്‍ ജനുവരിയിലാണ് കുട്ടിയെ കാണാതായത്. മത്സ്യത്തൊഴിലാളിയുടെ മകനായ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബാനര്‍ റോളില്‍ ഒരു കൈ പുറത്തേയ്ക്ക് വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംശയം തോന്നി മത്സ്യത്തൊഴിലാളി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന് കുട്ടിയുടേത് എന്ന് കരുതുന്ന തലയോട്ടിയും കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനുവരി 28നാണ് കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാത്രി കളിക്കാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല എന്നാണ് പരാതിയില്‍ പറയുന്നത്. പരിസരം മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

അതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അയല്‍വാസിയ്‌ക്കൊപ്പം കുട്ടി നടന്നുനീങ്ങുന്നതായി തിരിച്ചറിഞ്ഞു.അടുത്ത ദിവസം അയല്‍വാസിയായ ബിപുലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. തലയില്‍ നിന്ന് രക്തം വരുന്നുവെന്നും തല കഴുകാന്‍ അനുവദിക്കണമെന്നും ബിപുല്‍ പറഞ്ഞു. തല കഴുകാന്‍ എന്ന വ്യാജേന സ്റ്റേഷന് വെളിയില്‍ പോയ ബിപുല്‍ പൊലീസുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബിപുലിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് പറയുന്നു. കുട്ടിയെ ബിപുല്‍ കൊലപ്പെടുത്തിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത് ക്രൂരതയല്ല: ഡല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com