മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ സിഗരറ്റ് വലിച്ച 42കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ശുചിമുറിക്കുള്ളിലാണ് ഇയാള്‍ പുകവലിച്ചത്.
സംഭവം അറിഞ്ഞയുടന്‍ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ ഇടപെട്ട് യാത്രക്കാരനെ തടഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ മുംബൈ പൊലീസിന് കൈമാറി.
വിമാനത്തിനുള്ളില്‍ സിഗരറ്റിന്റെ രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്‍ പുകവലിക്കുന്നതായി കണ്ടെത്തിയത്. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരം യാത്രക്കാരനെതിരെ കേസെടുത്തു. ഇയാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിമാനത്തില്‍ സിഗരറ്റ് വലിച്ചതിന് യാത്രക്കാരനെ പിടികൂടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച പുരുഷ യാത്രക്കാരനെ പിടികൂടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക