14.2 കിലോ സിലിണ്ടറിന് 603 രൂപ; ഉജ്ജ്വല ഗ്യാസ് സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

സബ്‌സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിന് 12,000 കോടിയുടെ നഷ്ടമുണ്ടാകും.
പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പത്തുകോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ സബ്‌സിഡി 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയിരുന്നു. 14.2 കിലോഗ്രാമുള്ള എല്‍പിജി സിലിണ്ടര്‍ 603 രൂപയ്ക്ക് തുടര്‍ന്നും ലഭിക്കും. സബ്‌സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിന് 12,000 കോടിയുടെ നഷ്ടമുണ്ടാകും.

2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി എല്‍പിജി കണക്ഷനുകള്‍ നല്‍കിയത്. ഇന്ധന വില കുതിച്ചുയര്‍ന്നപ്പോള്‍, 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കി. 2023 ഒക്ടോബറില്‍ ഇത് 300 രൂപയായി വര്‍ധിപ്പിച്ചു.

ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് പോലും സിലിണ്ടര്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബത്തിനാണ് ഉജ്വല യോജനയുടെ ഗുണം ലഭിക്കുക. കൂടാതെ എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com