'ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ദൈവത്തെ പോലെ പരിഹരിക്കുന്നു'; മുഖ്യമന്ത്രിക്കായി ക്ഷേത്രം പണിയാനൊരുങ്ങി ആരാധകന്‍

മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രനിര്‍മാണം. രണ്ട് മാസത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ജനങ്ങളുടെ കാണുന്ന മുഖ്യമന്ത്രിക്ക് വേണ്ടി ക്ഷേത്രം പണിയാന്‍ സാധിച്ചത് ഭാഗ്യമാണെന്നും മെഡി സന്തോഷ് പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കായി ആരാധകന്‍ ക്ഷേത്രം പണിയുന്നു
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കായി ആരാധകന്‍ ക്ഷേത്രം പണിയുന്നുഫയല്‍

ഹൈദരബാദ്: സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ക്ഷേത്രങ്ങള്‍ പണിയുന്നത് തമിഴ്‌നാട്ടില്‍ പതിവാണ്. സമീപകാലങ്ങളിലായി ഇത് തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. അടുത്തിടെയാണ് നടി സാമന്തയ്ക്കായി ആരാധകന്‍ ആന്ധ്രയിലെ ബപ്ടലയില്‍ ഒരു ക്ഷേത്രം പണിതത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കായി ആരാധകന്‍ ക്ഷേത്രം പണിയുന്നുവെന്നുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

മെഡി സന്തോഷ് എന്നയാളാണ് മുഖ്യമന്ത്രിക്കായി ക്ഷേത്രം പണിയുന്നത്. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ വാണിപാകല ഗ്രാമത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് പത്തൊന്‍പതിന് ഭൂമി പൂജ നടക്കും. തന്റെ കൈയിലെ പണം ചെലവഴിച്ചാണ് ക്ഷേത്രം പണിയുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ദൈവത്തെ പോലെ പരിഹരിക്കുകയും ചെയ്യുന്നതിനാലാണ് ക്ഷേത്രം പണിയുന്നതെന്നാണ് ആരാധകന്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെഡി സന്തോഷിന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. റെഡ്ഡി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് സന്തോഷ്. ഭുവനിഗിരി എംപി ടിക്കറ്റ് മോഹി ചമല കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് തറക്കല്ലിടല്‍ ചടങ്ങ്. ചടങ്ങില്‍ മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രനിര്‍മാണം. രണ്ട് മാസത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ജനങ്ങളുടെ കാണുന്ന മുഖ്യമന്ത്രിക്ക് വേണ്ടി ക്ഷേത്രം പണിയാന്‍ സാധിച്ചത് ഭാഗ്യമാണെന്നും മെഡി സന്തോഷ് പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കായി ആരാധകന്‍ ക്ഷേത്രം പണിയുന്നു
പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ടു സീറ്റ് വാഗ്ദാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com