മണിപ്പൂരില്‍ അവധിക്ക് നാട്ടിലെത്തിയ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.

അവധിക്ക് വീട്ടിലെത്തിയ സൈനികനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് കാണാതായത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും തിരച്ചില്‍ വ്യാപകമാക്കിയെന്നും സുരക്ഷാ സേനാ വൃത്തങ്ങള്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ എല്ലാ അന്വേഷണ ഏജന്‍സികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില്‍ ആരംഭിച്ചു.

പ്രതീകാത്മക ചിത്രം
മോദിക്കും പത്മജക്കുമൊപ്പം കെ കരുണാകരന്‍, നിലമ്പൂരില്‍ ബിജെപിയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് കീറിക്കളഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ദേശീയപാതയില്‍ എല്ലാ വാഹനങ്ങളേയും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com