കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന അപേക്ഷ തള്ളി ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍

210 കോടി രൂപ നികുതി അടയ്ക്കമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു
കോണ്‍ഗ്രസ് ്പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്കിടെ
കോണ്‍ഗ്രസ് ്പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്കിടെഫയല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍ തള്ളി. 2018-19 വര്‍ഷത്തേക്ക് 210 കോടി രൂപ നികുതി അടയ്ക്കമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

അക്കൗണ്ട് മരവിപ്പിച്ചാല്‍ ബില്ലുകള്‍ മാറാന്‍ സാധിക്കില്ലെന്നും ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി അറിയിച്ചു. കേസില്‍ വാദം കേള്‍ക്കാനിരിക്കെ ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ പിന്‍വലിച്ചതായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ്പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്കിടെ
ലോക വനിതാ ദിനം; കാലുകൾ കൊണ്ട് അമ്പെയ്ത് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ ശീതൾ, കൈകളില്ലാത്ത ലോകത്തെ ആദ്യത്തെ വനിതാ അമ്പെയ്ത്തുകാരി

കേന്ദ്ര ഏജന്‍സികളെ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെതിരെ ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com