രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി എന്‍ഐഎ

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയുടെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്.
എന്‍ഐഎ പുറത്തുവിട്ട സിസിടിവി ദൃശ്യം
എന്‍ഐഎ പുറത്തുവിട്ട സിസിടിവി ദൃശ്യം എക്‌സ്‌

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായ ബന്ധപ്പെട്ട പ്രതിയെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി ദേശീയ അന്വേഷണ ഏജന്‍സി. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയുടെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഫോണ്‍നമ്പറിലോ ഇമെയില്‍ വഴിയോ ബന്ധപ്പെടണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് എന്‍ഐഎ അറിയിച്ചിരിക്കുന്നത്.

തിരിച്ചറിയുന്നവര്‍ 08029510900, 8904241100 എന്ന നമ്പറിലോ info.blr.nia@gov.in ഇമെയില്‍ വിലാസത്തിലോ അറിയിക്കണം. അറിയിക്കുന്ന ആളുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍ഐഎ പുറത്തുവിട്ട സിസിടിവി ദൃശ്യം
ലോക്‌സഭയിലേക്കു സീറ്റില്ല, കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍, 2025ല്‍ രാജ്യസഭ നല്‍കും

മുഖത്ത് മാസ്‌ക് വെച്ചിട്ടുണ്ട്. നല്ല ഉയരമുള്ള ആളാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. ടീ ഷര്‍ട്ട് ധരിച്ച് തോളത്ത ഒരു ബാഗുമുണ്ട്. ഇയാളെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. 10 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com