കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്; ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ

സംയുക്ത കിസാൻ മോർച്ചയിലെ ചില കർഷക സംഘടനകളും ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ട്
കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്
കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്

ന്യൂഡൽഹി: കർഷകരുടെ റെയിൽ പാതാ ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് റെയിൽ പാത ഉപരോധിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബിൽ നിന്ന് ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ചെങ്കിലും അനുവദിക്കാത്തതിൽ കേന്ദ്രത്തെ കർഷകരുടെ ശക്തി അറിയിക്കാനാണ് ട്രെയിൻ തടയൽ പ്രതിഷേധമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു.

മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് ട്രെയിൻ തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെച്ചു

മാർച്ചിന്റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാൻ മോർച്ചയിലെ ചില കർഷക സംഘടനകളും ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാണയിലും ഇതു ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com