മഹുവ മൊയ്ത്രയും ശത്രുഘ്‌നന്‍ സിന്‍ഹയും അഭിഷേക് ബാനര്‍ജിയും; 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
ശത്രുഘ്‌നന്‍ സിന്‍ഹ, മഹുവ മൊയ്ത്ര
ശത്രുഘ്‌നന്‍ സിന്‍ഹ, മഹുവ മൊയ്ത്രഫയൽ

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖര്‍ ജനവിധി തേടും. കൃഷ്ണനഗറില്‍ നിന്ന് തന്നെയാണ് മഹുവ മൊയ്ത്ര മത്സരിക്കുക.

മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് പട്ടികയിലെ ശ്രദ്ധേയമായ പേര്. ബെഹ്‌റാംപൂരില്‍ നിന്നാണ് യൂസഫ് പഠാന്‍ ജനവിധി തേടുക. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് എതിര്‍ സ്ഥാനാര്‍ഥി. പ്രമുഖ നേതാവ് നുസ്രത്ത് ജഹാന്‍ പട്ടികയില്‍ ഇല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ നിന്നാണ് മത്സരിക്കുന്നത്. പ്രമുഖ നേതാവ് സൗഗത റോയും പട്ടികയില്‍ ഇടംപിടിച്ചു. ഡണ്‍ഡം മണ്ഡലത്തില്‍ നിന്നാണ് സൗഗത റോയ് ജനവിധി തേടുക. പ്രമുഖ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹയും പട്ടികയിലുണ്ട്. ഇത്തവണയും അസന്‍സോളില്‍ നിന്ന് തന്നെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ജനവിധി തേടുന്നത്.

ശത്രുഘ്‌നന്‍ സിന്‍ഹ, മഹുവ മൊയ്ത്ര
ആരെങ്കിലും തള്ളിയിട്ടതോ?, വീണത് കുട്ടിയല്ല; കുഴല്‍ക്കിണറിന് സമീപം എത്തിയത് പൂട്ട് തകര്‍ത്ത്, ദുരൂഹത- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com