മമത ബാനര്‍ജി
മമത ബാനര്‍ജിഫെയ്സ്ബുക്ക്

ബംഗാളില്‍ കോണ്‍ഗ്രസിന് തിരിച്ചടി;ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂല്‍; സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ഖാർ​ഗെ

ഇത്തരമൊരു നീക്കത്തിന് അന്തിമരൂപം നല്‍കേണ്ടത് ചര്‍ച്ചകളിലൂടെയാണ് അല്ലാതെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ലെന്ന് ജയറാം രമേശ്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണെന്നും ഏത് നിമിഷവും സാധ്യതയുണ്ടെന്നും വ്യക്തമാക്കിയ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 42 ലോക്സഭാ സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മമത ബാനര്‍ജി
മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു; അപകടം മോഷണശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍?

തൃണമൂല്‍ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായ പ്രതികരണം ആണ് എക്‌സിലൂടെ നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ടിഎംസിയുമായി മാന്യമായ സീറ്റ് പങ്കിടല്‍ കരാര്‍ ഉണ്ടാക്കാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു നീക്കത്തിന് അന്തിമരൂപം നല്‍കേണ്ടത് ചര്‍ച്ചകളിലൂടെയാണ് അല്ലാതെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് കോണ്‍ഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എട്ട് സിറ്റിംഗ് എംപിമാരെ ഒഴിവാക്കുകയും മുന്‍ ക്രിക്കറ്റ് താരങ്ങളായ യൂസുഫ് പഠാന്‍, കീര്‍ത്തി ആസാദ് എന്നിവരെപ്പോലുള്ള നിരവധി പുതുമുഖങ്ങളെ കൊണ്ടുവരികയും ചെയ്തു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും സഖ്യസാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ഇപ്പോഴും വാതിലുകള്‍ തുറന്ന് തന്നെയാണ്, നോമിനേഷൻ പിൻവലിക്കാനുള്ള അവസാന സമയം വരെയും സഖ്യത്തിന് സാധ്യതകള്‍ ഉണ്ടെന്നായിരുന്നു ഖാർ​ഗെയുടെ പ്രതികരണം. അതേസമയം മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ തൃണമൂൽ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com