സായിബാബയെ കുറ്റവിമുക്തനാക്കിയതിനു സ്‌റ്റേ ഇല്ല; അടിയന്തര വാദവും വേണ്ടെന്ന് സുപ്രീം കോടതി

പ്രൊഫ. ജിഎന്‍ സായിബാബ ഭാര്യ വസന്തയ്‌ക്കൊപ്പം
പ്രൊഫ. ജിഎന്‍ സായിബാബ ഭാര്യ വസന്തയ്‌ക്കൊപ്പംഫയല്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസില്‍ മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവ് കൃത്യമായ കാരണങ്ങളോടെയുള്ളതാണെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

പ്രൊഫ. ജിഎന്‍ സായിബാബ ഭാര്യ വസന്തയ്‌ക്കൊപ്പം
നാളെത്തന്നെ വിവരം കൈമാറണം; എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ ഉത്തരവിനു സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അംഗീകരിച്ചില്ല. ഇത് അത്ര അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നു തോന്നുന്നില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കഴിഞ്ഞ അഞ്ചിനാണ് സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധി പറഞ്ഞത്. സായിബാബയ്‌ക്കെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com