24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്

24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തമിഴക വെട്രിക് കഴകം അവകാശപ്പെട്ടു.
വിജയ്
വിജയ് എക്‌സ്

ചെന്നൈ: നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു.

കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്ന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നിരുന്നു.

പാര്‍ട്ടിയില്‍ അംഗമാകാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദര്‍ശിച്ചത്. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകള്‍ ആപ്പില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.

തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേര്‍ അംഗത്വമെടുത്തു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയ്
ഗോയലിന്റെ രാജിക്ക് പിന്നില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുമായുള്ള അഭിപ്രായ ഭിന്നത?; അനുനയ നീക്കം പാളി

തിരുക്കുറലിലെ പ്രശസ്തമായ 'പിറപ്പുക്കും എല്ലാ ഉയിരുക്കും' എന്ന വാക്യത്തിന് ചുവടെ രേഖപ്പെടുത്തിയ പ്രതിജ്ഞ ഏറ്റുചൊല്ലി എല്ലാവരും തമിഴക വെട്രി കഴകത്തിലേക്ക് കടന്നുവരണമെന്ന് പാര്‍ട്ടി അധ്യക്ഷനായ വിജയ് വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

വിജയ് തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റര്‍പാഡുകളില്‍ രണ്ട് അറിയിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നമുക്കൊരുമിച്ച് ചരിത്രം രചിക്കാമെന്നും ംപോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com