ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എക്സ്

480 കോടിയുടെ മയക്കുമരുന്നുമായി 6 പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍; ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട

പോര്‍ബന്തര്‍ തീരം വഴി 480 കോടിയുടെ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ലഹരിമരുന്ന് വേട്ടയില്‍ ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. പോര്‍ബന്തര്‍ തീരം വഴി 480 കോടിയുടെ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 3,300 കോടിയുടെ ലഹരി മരുന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. പോര്‍ബന്തറില്‍ നിന്ന് 350 കിലോമീറ്റര്‍മാറി അറബിക്കടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
'മോദിയുടെ കീഴില്‍ എല്ലാം ഭദ്രം'; നടന്‍ ശരത്കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. ഇന്നലെ രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പൗരന്മാരെ പിടികൂടിയത്.

ഇന്ത്യന്‍ ബോട്ട് ഉപയോഗിച്ച് ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കും നിരോധിത മയക്കുമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ സ്വദേശികളുടെ ബോട്ടില്‍ നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിന്റെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ രൂപയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com