പൗരത്വനിയമ ഭേദഗതി: ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം; മലയാളി വിദ്യാര്‍ഥികളെ അടക്കം അറസ്റ്റ് ചെയ്തുനീക്കി

ഫ്രറ്റേണിറ്റി, എസ്‌ഐഒ, എഐഎസ്എ, എംഎസ്എഫ് തുടങ്ങി വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം.
പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം.

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത്‌നീക്കി. ഫ്രറ്റേണിറ്റി, എസ്‌ഐഒ, എഐഎസ്എ, എംഎസ്എഫ് തുടങ്ങി വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധപരിപാടി തുടങ്ങുംമുമ്പേതന്നെ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസിലേക്ക് നടന്നുപോയവരേയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സര്‍വകലാശാല ക്യാമ്പസിനകത്തുകയറിയാണ് പൊലീസ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

50-ഓളം വിദ്യാര്‍ഥികളെ ക്യാമ്പസിനകത്ത് കയറി ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ ക്യാമ്പസിന് പുറത്തുനിന്ന് എംഎസ്എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ക്യാമ്പസിനകത്ത് പ്രവേശനമില്ലാത്ത, 15-ഓളം പൊലീസുകാര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ വലിച്ചിഴച്ചുകൊണ്ടുപോയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം.
പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും പ്രതിഷേധത്തിന് സാധ്യത; തിരുവനന്തപുരത്തെ മാർ‌ച്ചിൽ 102 പേര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com