കൊട്ടാര സദൃശമായ പന്തല്‍; തോക്കുകളേന്തി കമാന്‍ഡോകളുടെ കാവല്‍; 'റിവോള്‍വര്‍ റാണി'യെ മിന്നുകെട്ടാന്‍ കാലാ ജതേഡി

രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദീപിന് കോടതി അനുവദിച്ച പരോള്‍.
കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജതേഡിയുടെയം റിവോള്‍വര്‍ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹം ഇന്ന്
കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജതേഡിയുടെയം റിവോള്‍വര്‍ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹം ഇന്ന്പിടിഐ

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജതേഡിയുടെയം റിവോള്‍വര്‍ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹം ഇന്ന്. ഹരിയാനയിലെ സോനപത്തിലുള്ള ജതേഡി ഗ്രാമത്തില്‍ വച്ച് കമാന്‍ഡോകളുടെ കാവലിലാണ് വിവാഹം നടക്കുക. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദീപിന് കോടതി അനുവദിച്ച പരോള്‍.

എതിര്‍ചേരിയില്‍ പെട്ട ഗുണ്ടാ സംഘങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്. ദ്വാരക സെക്ടര്‍ 3 സന്തോഷ് ഗാര്‍ഡനിലെ വിവാഹപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുണ്ട്. പരിസരം നിരീക്ഷിക്കാന്‍ പത്ത് സിസിടിവി ക്യാമറകളും ആകാശനിരിക്ഷണത്തിന് ആറ് ഡ്രോണുകളുമുണ്ട്, നൂറിലേറെ മഫ്തി പൊലീസുകാര്‍ തോക്കേന്തി പലയിടങ്ങളിലായി നിലയുറപ്പിക്കും. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലിസിനാണ് സുരക്ഷാ ചുമതല. ദേശീയ സുരക്ഷാ ഏജന്‍സി എന്‍ഐഎയുടെ നിരീക്ഷണവുമുണ്ടാകും. വിവാഹം കഴിഞ്ഞ് തീഹാര്‍ ജയിലിലേക്ക് മടങ്ങുന്ന വരനെ നാളെ ഹരിയാനയിലെ സോനിപ്പത്തിലെ ഗൃഹപ്രവേശ ചടങ്ങിന് കൊണ്ടുപോയി തിരിച്ചെത്തിക്കേണ്ട ചുമതലയും പൊലീസിനു തന്നെയാണ്.

കൊട്ടാരം പോലുള്ള പന്തലില്‍ വച്ചാണ് വിവാഹം. 200 പൊലീസുകാരും ഹൈടെക് മെഷീന്‍ ഗണ്ണുകളേന്തിയ സ്വാറ്റ് കമാന്‍ഡോകളും മിന്നുകെട്ടിന് കാവലാകും. പന്തല്‍ പണിക്കാര്‍ക്കും വിളമ്പുകാര്‍ക്കുമെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്, 150ഓളം അതിഥികളെത്തും, ഇവരൊക്കെ നിരീക്ഷണവലയത്തിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020ലാണു സന്ദീപിന്റേയും അനുരാധയുടേും പ്രണയം തുടങ്ങുന്നത്. പിന്നീട് ഇന്‍ഡോറിലെ ക്ഷേത്രത്തില്‍വെച്ച് രഹസ്യവിവാഹം. പല സംസ്ഥാനങ്ങളിലായി ഒളിവുജീവിതം. അതിനിടെ യുപിയിലെ സഹാരന്‍പുരില്‍ നിന്ന് അറസ്റ്റിലായി. വിവാഹം മൗലികാവകാശമാണെന്നും അനുമതി നിഷേധിക്കുന്നതു ഭരണഘടനാ ലംഘനമാണെന്നും വാദിച്ചാണ് സന്ദീപിന്റെ അഭിഭാഷകന്‍ ദ്വാരകയിലെ കോടതിയില്‍ നിന്നു പരോള്‍ നേടിയെടുത്തത്.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ വലംകയ്യാണു ഹരിയാന സ്വദേശി കാലാ ജതേഡി. രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാല്‍ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയായ മാഡം മിന്‍സിന് ഈയിടെയാണ് പരോള്‍ ലഭിച്ചത്. എകെ 47ഉം ഇംഗ്ലീഷും ഈസിയായി കൈകാര്യം ചെയ്യുമെന്നതാണ് അനുരാധയെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് സന്ദീപ് പറയുന്നു.

കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജതേഡിയുടെയം റിവോള്‍വര്‍ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹം ഇന്ന്
പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com