ഹരിയാനയില്‍ വിശ്വാസ വോട്ട് നേടി നായബ് സിങ് സൈനി; വിപ്പ് ലംഘിച്ച് അഞ്ച് ജെജെപി അംഗങ്ങള്‍ സഭയില്‍

48 അംഗങ്ങളുടെ പിന്തുണയോടെയാണ് സൈനി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്.
ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടി
ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിഫെയ്‌സ്ബുക്ക്‌

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാര്‍ രാജിവച്ചതിന് പിന്നാലെ നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്ക്കാന്‍ പത്ത് എംഎല്‍എമാര്‍ക്ക് ജെപിപി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിപ്പ് ലംഘിച്ച് അഞ്ച് എംഎല്‍എമാര്‍ സഭയിലെത്തി. ജോഗി റാം സിഹാഗ്, രാം കുമാര്‍ ഗൗതം, ഈശ്വര്‍ സിങ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നിവരാണ് സഭയിലെത്തിയത്. മുന്‍ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജും വിശ്വാസ വോട്ടടുപ്പില്‍ പങ്കെടുക്കാനായി സഭയില്‍ എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

90 അംഗ നിയമസഭയില്‍ 6 സ്വതന്ത്രരുടെ പിന്തുണ ഉള്‍പ്പടെ 48 അംഗങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിനുപുറമെ അഞ്ച് ജെജെപി എംഎല്‍എമാരും ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സീറ്റ് വിഭജനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യം പിരിയാന്‍ കാരണമായത്. 10 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ ബിജെപി ആഗ്രഹിച്ചപ്പോള്‍, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലും വിജയിക്കാന്‍ കഴിയാതിരുന്ന ജെജെപിക്ക് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പും ഹരിയാനയില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഖട്ടര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 10 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപിയുടെ പ്രഖ്യാപനം.

ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടി
സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com