സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം; കോണ്‍ഗ്രസിന്റെ ഗ്യാരന്റി

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാറാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.
അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി
അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധിഫെയ്‌സ്ബുക്ക്‌

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാറാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അവരുടെ കേസുകളില്‍ വാദം നടത്താനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്കായി സാവിത്രിഭായ് ഫൂലെ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിര്‍ധനരായ സ്ത്രീകളുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരുലക്ഷം രൂപ നിക്ഷേപിക്കുമെന്നതും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കായി അന്‍പത് ശതമാനം സംവരണം ചെയ്യുമെന്നതും കോണ്‍ഗ്രസിന്റെ ഉറപ്പാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി
സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com