മേലുദ്യോഗസ്ഥന്റെ കൊലപാതക വിവരം വാട്സ്ആപ്പില്‍; തംസ് അപ്പ് ഇമോജിയില്‍ മറുപടി, ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

തംസ്-അപ്പ്' ഇമോജിയെ 'ശരി' എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിന്റെ ആഘോഷമല്ലെന്നും മദ്രാസ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മേലുദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് 'തംസ്-അപ്പ്' ഇമോജിയില്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

'തംസ്-അപ്പ്' ഇമോജിയെ 'ശരി' എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിന്റെ ആഘോഷമല്ലെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് ആര്‍ വിജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈ ചിഹ്നം പങ്കിടുന്നത് ഒരിക്കലും ക്രൂരമായ കൊലപാതകത്തിന്റെ ആഘോഷമായി കണക്കാക്കാനാവില്ല. സന്ദേശം കണ്ടുവെന്നത് സൂചിപ്പിക്കുന്നതായും കണക്കാക്കാമെന്നും കോടതി പറഞ്ഞു.

പ്രതീകാത്മക ചിത്രം
ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍; പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

2018ല്‍ ഒരു കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് കൊല്ലപ്പെട്ട സന്ദേശത്തോടാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാന്‍ തംസ് അപ്പ് ഇമോജി ഇട്ട് പ്രതികരിച്ചത്. ഇതേത്തുടര്‍ന്ന് ചൗഹാനെ മോശം പെരുമാറ്റത്തിന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഒദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം ഇമോജി ഉപയോഗിച്ച് കൊലപാതകത്തിനുള്ള പിന്തുണയായി കണക്കാക്കി അന്വേഷണത്തിന് ശേഷം സര്‍വീസില്‍ നിന്ന് നീക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുറത്താക്കിയതിനെതിരെ ചൗഹാന്‍ 2021 ല്‍ ഹൈക്കോടതിയെ സമീപിച്ചു.തുടര്‍ന്ന് ആര്‍പിഎഫ് അപ്പീല്‍ നല്‍കി. ഇരുവരുടേയും വാദം കേട്ട ശേഷം ചൗഹാന് വാട്‌സ്ആപ്പ് ഉപയോഗിച്ച് അത്ര പരിചയമില്ലെന്ന് കോടതി പരാമര്‍ശിച്ചു. മാത്രമല്ല തംസ് അപ്പ് ഇമോജിക്ക് ശരിയെന്ന അര്‍ഥം കൂടിയുണ്ടെന്ന് കാണിച്ച് ചൗഹാനെ തിരിച്ചെടുക്കാനും ധാരണയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com