കാറിന് മുകളില്‍ പ്രതിമ പോലെ രാജകീയമായി പോസ് ചെയ്ത് വരന്‍; എസ്‌യുവി പിടിച്ചെടുത്ത് പൊലീസ്

വരന്റെ ഫോട്ടോ പോസ് പൊലീസിന് അത്രപിടിച്ചില്ല. അവര്‍ വരന്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കുകയും യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ സഹന്‍പൂരില്‍ കാറിന് മുകളില്‍ പ്രതിമ പോലെ നിന്ന് ഫോട്ടോ എടുത്ത വരനെതിരെ കേസ്
ഉത്തര്‍പ്രദേശിലെ സഹന്‍പൂരില്‍ കാറിന് മുകളില്‍ പ്രതിമ പോലെ നിന്ന് ഫോട്ടോ എടുത്ത വരനെതിരെ കേസ്എക്‌സ്‌

ലഖ്‌നൗ: വിവാഹാഘോഷം കെങ്കേമമാക്കാന്‍ അഗ്രഹിക്കാത്ത വധുവരന്‍മാര്‍ കുറവായിരിക്കും. പലപ്പോഴും ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട്. അവരുടെ ആഘോഷങ്ങള്‍ ചില വേളകളില്‍ അതിരുകടക്കുമെങ്കിലും അവയൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കാറുമുണ്ട്.

സാധാരണ നിലയില്‍ വധുവിന്റെ വീട്ടിലേക്ക് വരന്‍ കുതിരപ്പുറത്തോ വാഹനങ്ങളിലോ ആണ് സഞ്ചാരിക്കാറുള്ളത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ, ഒരു ചെയ്ഞ്ച് ആവട്ടെയെന്ന് കരുതി വരന്‍ വിവാഹവേഷത്തില്‍ രാജകീയമായി കാറിന് മുകളില്‍ നിന്ന് പ്രതിമ പോലെ ഫോട്ടോ എടുത്തതാണ് വിനയായത്. വരന്റെ ഫോട്ടോ പോസ് പൊലീസിന് അത്രപിടിച്ചില്ല. അവര്‍ വരന്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കുകയും യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തര്‍പ്രദേശിലെ സഹന്‍പൂരിലെ ഭൈല ഗ്രാമത്തിലാണ് സംഭവം. വരന്‍ അങ്കിത് വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടൊണ് ഡല്‍ഹി- ഡെറാഡൂണ്‍ ദേശീയപാതയില്‍ വച്ച് ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തത്. വിവരം ലഭിച്ച പൊലീസ് വാഹനം തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഉത്തര്‍പ്രദേശിലെ സഹന്‍പൂരില്‍ കാറിന് മുകളില്‍ പ്രതിമ പോലെ നിന്ന് ഫോട്ടോ എടുത്ത വരനെതിരെ കേസ്
സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com