രാജ്യം തെരഞ്ഞെടുപ്പിന് പൂര്‍ണസജ്ജം; പുതിയ കമ്മീഷണര്‍മാര്‍ ചുമതലയേറ്റു

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷന്‍ പാനലാണ് കുമാറിനെയും സന്ധുവിനെയും നിയമിച്ചത്.
പുതുതായി നിയമിതരായ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ (വലത്), ഡോ സുഖ്ബീർ സിംഗ് സന്ധു എന്നിവര്‍ സിഇസി രാജീവ് കുമാറിനൊപ്പം (മധ്യത്തിൽ)
പുതുതായി നിയമിതരായ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ (വലത്), ഡോ സുഖ്ബീർ സിംഗ് സന്ധു എന്നിവര്‍ സിഇസി രാജീവ് കുമാറിനൊപ്പം (മധ്യത്തിൽ)എഎന്‍ഐ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവര്‍ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, ഉത്തരാഖണ്ഡ് കേഡറിലുള്ള മുന്‍ ഐഎസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ ഇന്നലെയാണ് കമ്മിഷണര്‍മാരായി നിയമിച്ചത്. തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണെന്ന് ചുമതലയേറ്റതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗ്യാനേഷ് കുമാര്‍
ഗ്യാനേഷ് കുമാര്‍ എഎന്‍ഐ

ഫെബ്രുവരി 14 ന് അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും മാര്‍ച്ച് 8 ന് അരുണ്‍ ഗോയല്‍ പെട്ടെന്ന് രാജിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഒഴിവുകള്‍ ഉണ്ടായത്.

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷന്‍ പാനലാണ് കുമാറിനെയും സന്ധുവിനെയും നിയമിച്ചത്. പ്രധാനമന്ത്രി മോദി, നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പട്ട സെലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുഖ് ബീര്‍ സിങ് സന്ധു
സുഖ് ബീര്‍ സിങ് സന്ധു എഎന്‍ഐ
പുതുതായി നിയമിതരായ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ (വലത്), ഡോ സുഖ്ബീർ സിംഗ് സന്ധു എന്നിവര്‍ സിഇസി രാജീവ് കുമാറിനൊപ്പം (മധ്യത്തിൽ)
കേരളത്തില്‍ അടുത്ത സര്‍ക്കാരിന്റെ കാലാവധി മൂന്നു വര്‍ഷമായി ചുരുങ്ങും; ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് സമിതി ശുപാര്‍ശകള്‍

കോ-ഓപ്പറേഷന്‍ വകുപ്പ് സെക്രട്ടറി, പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാര്‍ 1988 ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഡോ. സുഖ്ബീര്‍ സിങ് സന്ധു നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ അഡീ. സെക്രട്ടറി, മാനവ വിഭവ വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കമ്മീഷണര്‍മാരെ നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നടപടിക്രങ്ങളിലെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com