'സ്വര്‍ഗത്തില്‍ ആസ്വദിക്കുന്നു'; ജയിലില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങുമായി കൊലക്കേസ് പ്രതി; വീഡിയോ വൈറല്‍

കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി.
ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി.

ലഖ്‌നൗ: ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി. താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുയാണെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലുള്ള പ്രതി ആസിഫാണ് ജയിലില്‍ നിന്ന് ലൈവ് വീഡിയോയുമായി രംഗത്തുവന്നത്. സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. 2019ല്‍ ഷാജഹാന്‍ പൂരിലെ പിഡബ്ലുഡി കരാറുകാരനായ രാകേഷ് യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആസിഫ്. വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതായും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് മിനിറ്റ് നേരം നീളുന്നതായിരുന്നു ലൈവ് വീഡിയോ. ഉടന്‍ തന്നെ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും ആസിഫ് വീഡിയോയില്‍ പറയുന്നു. 'ഞാന്‍ സ്വര്‍ഗത്തിലാണ്, ആത് ആസ്വദിക്കുകയാണെന്നും ഉടന്‍ പുറത്തിറങ്ങും'- യുവാവ് വീഡിയോയില്‍ പറയുന്നു.

ആസിഫിന്റെ വീഡിയോ വൈറലായതിന് പിന്നാലെ, ആസിഫിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രാകേഷ് യാദവിന്റെ സഹോദരന്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. തന്റെ സഹോദരനെ കൊല്ലാന്‍ മീററ്റില്‍ നിന്നാണ് ആസിഫിനെയും രാഹുല്‍ ചൗധരിയെയും വാടകക്കെടുത്തതെന്നും സഹോദരന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി.
പൗരത്വ നിയമ ചട്ടങ്ങള്‍; ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com