തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജി 21ലേക്കു മാറ്റി

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല
തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ലഫയല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്‌റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ പുതിയ നിയമം അനുസരിച്ച് നിയമിച്ചതിനെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍. ഹര്‍ജി വന്നതിനു ശേഷം നിയമന സമിതി ഒരു ദിവസം നേരത്തെ യോഗം ചേര്‍ന്നു തീരുമാനമെടുത്തതായി ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യം പ്രത്യേക അപേക്ഷയായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ, മൂന്ന് മണിക്ക് കമ്മീഷന്റെ വാര്‍ത്താസമ്മേളനം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള നിയമന കമ്മിറ്റിയാണ് പുതിയ നിയമപ്രകാരം ഉള്ളത്. കോടതി ഉത്തരവ് മറികടക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് ഹര്‍ജിക്കാരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com