'മകന്റെ അമ്മായി അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു; മുസ്ലീങ്ങള്‍ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു'; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മിയാന്‍ദാദ്

മിയാന്‍ദാദിന്റെ മകന്‍ ജുനൈദ് ദാവൂദ് ഇബ്രാഹിമിന്റെ മകള്‍ മഹ്‌റൂഖ് 2005ല്‍ ദുബായില്‍ വച്ചാണ് വിവാഹം ചെയ്തത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദിന്റെ മകന്റെ അമ്മായി അച്ഛന്‍ എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത ആളാണ് അദ്ദേഹമെന്നും മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

എനിക്ക് ദാവൂദിനെ വളരെക്കാലമായി അറിയാം. അദ്ദേഹത്തിന്റെ മകളെ തന്റെ മകന്‍ വിവാഹം ചെയ്തതില്‍ അഭിമാനമുണ്ട്. അവള്‍ക്ക് ഏറെ വിദ്യാഭ്യാസമുണ്ട്. പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയതെന്നും മിയാന്‍ദാദ് പറഞ്ഞു.

മിയാന്‍ദാദിന്റെ മകന്‍ ജുനൈദ് ദാവൂദ് ഇബ്രാഹിമിന്റെ മകള്‍ മഹ്‌റൂഖ് 2005ല്‍ ദുബായില്‍ വച്ചാണ് വിവാഹം ചെയ്തത്. ദാവൂദിന്റെ കുടുംബത്തെക്കുറിച്ച് ജനം തെറ്റായ ധാരണയാണ് വച്ചുപുലര്‍ത്തുന്നതെന്ന് മിയാന്‍ദാദ് പറഞ്ഞു. ശരിയായ ദാവൂദിനെ മനസിലാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1993 ലെ മുംബൈ സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. സ്‌ഫോടനത്തില്‍ 250ലധികം പേരാണ് കൊല്ലപ്പെട്ടത്. ഒളിവിലുള്ള ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാന് വേണ്ടി 124 ടെസ്റ്റുകളും 233 ഏകദിനങ്ങളും മിയാന്‍ദാദ് കളിച്ചു. ഏകദേശം ഇരുപത് വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റില്‍ 23 സെഞ്ച്വറികളും 8832 റണ്‍സും നേടിയിട്ടുണ്ട്. എകദിനത്തില്‍ ഏഴ് സെഞ്ച്വറികള്‍ ഉള്‍പ്പടെ 7381 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് തവണ പാകിസ്ഥാന്റെ ടീമിന്റെ പരിശീലകനായും മിയാന്‍ദാദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്
102 ലോക്‌സഭാ സീറ്റുകള്‍ ഏപ്രില്‍ 19ന് വിധിയെഴുതും; ആദ്യ ഘട്ട വിജ്ഞാപനം ഇറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com