വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടി, യുവാവിനെ മര്‍ദിച്ചവശനാക്കി മൂത്രം കുടിപ്പിച്ചു, അന്വേഷണം

ഇയാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പറയുന്ന യുവതി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് എക്‌സ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ചവശനാക്കുകയും ചെരുപ്പ് മാല അണിയിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇയാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പറയുന്ന യുവതി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. ചെരുപ്പ് മാല കഴുത്തിലും തലയിലുമായി ഇട്ടിരിക്കുന്ന ഇയാളെ നിര്‍ബന്ധിച്ച് ഒരു കുപ്പിയില്‍ മൂത്രമാണെന്ന് കരുതുന്ന ദ്രാവകം കുടിപ്പിക്കുന്നതും കാണാം. ഇയാള്‍ക്ക് ചുറ്റും നിന്ന് ആളുകള്‍ ആക്രോശിക്കുന്ന ശബ്ദങ്ങളും വീഡിയോയില്‍ നിന്ന് മനസിലാക്കാം.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്
ആള്‍ട്ടോ കാര്‍ ഹെലികോപ്റ്ററാക്കി റോഡില്‍; വാഹനം തടഞ്ഞ് പിഴയിട്ട് പൊലീസ്

ചെരുപ്പ് നക്കിക്കുകയും ചെയ്യുന്നുണ്ട്. ഇയാളുടെ മീശയുടെ പകുതിയും തലയും ഷേവ് ചെയ്തിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് കരുതുന്നതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിതേഷ് ഭാര്‍ഗവ പറഞ്ഞു. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ക്രൂരതകള്‍ക്കിരയായ വ്യക്തിയുമായി ഫോണില്‍ സംസാരിച്ചുവെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഭട്പച്ലാന പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ഭില്‍ഖേഡി ഗ്രാമത്തിലെ ബഞ്ചാര സമുദായത്തില്‍ നിന്നുള്ള വിവാഹിതയായ സ്ത്രീയുമായി ഇയാള്‍ ഒളിച്ചോടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com