തലച്ചോറിൽ രക്തസ്രാവം, അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായി ജഗ്ഗി വാസു​ദേവ്: ആരോ​ഗ്യം മെച്ചപ്പെടുന്നു

കടുത്ത തലവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്
മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ ജഗ്ഗി വാസു​ദേവ്
മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ ജഗ്ഗി വാസു​ദേവ്വിഡിയോ സ്ക്രീന്‍ഷോട്ട്

ന്യൂഡൽഹി: ആത്മീയാചാര്യനും ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇഷ ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്. ശസ്ത്രക്രിയ വിജയകരമായെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വ്യക്തമാക്കി.

മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ ജഗ്ഗി വാസു​ദേവ്
വിവാഹ നിശ്ചയത്തിലും കാക്കിയില്‍ തന്നെ; പ്രതിശ്രുത വരന് സംശയം, ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ഈ മാസം 17ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് ജ​​ഗ്ഗി വാസുദേവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സദ്ഗുരു ജീവന് ഭീഷണിയായ ഒരു മെഡിക്കൽ അവസ്ഥയ്ക്ക് വിധേയനായെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് ഇഷ ഫൗണ്ടേഷൻ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുത്ത തലവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയായിരുന്നു. അവസ്ഥ മോശമായതോടെയാണ് തലയോട്ടിയിലെ രക്തസ്രാവം ശമിപ്പിക്കുന്നതിനായി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ നാലാഴ്ചയോളമായി കനത്ത തലവേദനയുണ്ടായിട്ടും അദ്ദേഹം ചികിത്സ തേടിയിരുന്നില്ല. മാർച്ച് എട്ടിനു മഹാശിവരാത്രി ആഘോഷങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com